കൊച്ചി : വിദ്യോദയ സ്കൂൾ, തേവക്കൽ, ചാവറ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ, മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ പ്രശസ്ത കഥയെ ആസ്പദമാക്കി 'ദയ എന്ന പെൺകുട്ടി' നാടകം അവതരിപ്പിക്കുന്നു. 2026 ഫെബ്രുവരി 21ന് ശനിയാഴ്ച ചാവറ കൾച്ചറൽ സെന്റർ തിയേറ്റർ ഹാളിൽ വൈകിട്ട് 6 30 നാണ് നാടകം. സ്കൂളിന്റെ തീയറ്റർ വിഭാഗമായ ദൃശ്യഭേരി, 130 കുട്ടികളെ ഉൾപ്പെടുത്തിയാണ് ഈ നാടകം അവതരിപ്പിക്കുന്നത്. ......
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാ ശാല വെറുമൊരു വൈജ്ഞാനിക കേന്ദ്രമല്ലെന്നും രാജ്യത്തിന്റെ വളർച്ചയിലും സാമൂഹിക ക്ഷേമത്തിനും കടലോര-പാരിസ്ഥിതിക മേഖലകളിൽ ശക്തമായി ഇടപെടാൻ കഴിവുള്ളതുമായ സംസ്ഥാനത്തെ ഏക സർവകലാശാലയാണെന്നും ഫിഷറീസ് സാംസ്കാരിക യുവജന ക്ഷേമ മന്ത്രി ശ്രീ സജി ചെറിയാൻ. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ പതിനൊന്നാമത് ബിരുദ ദാന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ......
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉപജീവന മാർഗമായ മത്സ്യ ബന്ധന മേഖലയിൽ വിദ്യാഭ്യാസം നേടുക എന്നത് അഭിനന്ദനാർഹമെന്ന് ഡോ. ശകുന്തള ഹരക് സിങ് തിൽസ്റ്റഡ് പറഞ്ഞു. ......
കൊച്ചി : മുത്തൂറ്റ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള സൻസ്കാര സ്കൂളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കൊച്ചി ഇൻഫോപാർക്ക് ഫേസ്-2ൽ പ്രവർത്തിക്കുന്ന സ്കൂളിൽ ടോഡ്ലർ (ഒരു വയസ്സ് മുതൽ) വിഭാഗം മുതൽ പ്ലസ് വൺ വരെയുള്ള ക്ലാസുകളിലേക്കാണ് അഡ്മിഷൻ നടക്കുന്നത്. ......
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലബോറട്ടറി ഗുണനിലവാര മാനദണ്ഡങ്ങളിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായി ISO 15189:2022 ഇന്റർനാഷണൽ ലീഡ് ഓഡിറ്റർ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. ലൂർദ്സ് ആശുപത്രിയും AEYID അക്കാദമിയും ഫൗണ്ടേഷൻ ഫോർ ക്വാളിറ്റിയും സഹകരിച്ച് നാല് ദിവസത്തെ പ്രത്യേക പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ലൂർദ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ......
തിരുവനന്തപുരം : നാലാഞ്ചിറ സർവോദയ വിദ്യാലയ (ഐസിഎസ്ഇ) രണ്ടാം സ്ഥാനവും, കല്ലയം ലെക്കോൾ ചെമ്പക സിറീൻ വാലി സ്കൂളിന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി . ക്യാന്‍സര്‍ പ്രതിരോധത്തില്‍ പുതിയ തലമുറയുടെ ആശയങ്ങള്‍ അടുത്തറിയുന്നതിനായി ഫൈറ്റ് എഗൈന്‍സ്റ് ക്യാന്‍സര്‍ ടുഗെതര്‍' (ഫാക്ട്) എന്ന പേരില്‍ കിംസ്ഹെല്‍ത്ത് സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ (സിഎസ്ആർ) ഭാഗമായി സംഘടിപ്പിച്ച ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ നവീന ആശയങ്ങളുമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. ഒരു മാസത്തോളം നീണ്ട ക്യാമ്പയിനില്‍ ക്യാന്‍സര്‍ അവബോധം, പ്രതിരോധം നേരത്തെയുള്ള നിര്‍ണ്ണയം എന്നീ വിഷയങ്ങളില്‍ തിരുവനന്തപുരം ജില്ലയിലെ 19 സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പ്രൊജക്ടുകള്‍ അവതരിപ്പിച്ചത്.
മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കാട്ടാക്കട ചിന്മയ വിദ്യാലയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒരു ലക്ഷം രൂപയും എവറോളിംഗ് ട്രോഫിയും കരസ്ഥമാക്കി. ......
കൊച്ചി: രാജ്യത്തെ സാങ്കേതിക മേഖലയ്ക്ക് ഊന്നല്‍ നല്കി എല്‍ഐസി മ്യൂച്വല്‍ ഫണ്ട് പുതിയ ടെക്നോളജി ഫണ്ട് പുറത്തിറക്കി. പുതിയ ഫണ്ട് ഓഫര്‍ 2026 ഫെബ്രുവരി 20 ന് തുടങ്ങി മാര്‍ച്ച് 6ന് അവസാനിക്കും. തുടര്‍ സബ്സ്ക്രിബ്ഷനുവേണ്ടി മാര്‍ച്ച് 19ന് വീണ്ടും തുറക്കും.
എന്‍എഫ്ഒ യുടെ കുറഞ്ഞ അപേക്ഷാ തുക 1000 രൂപയും അതിന്റെ ഒരു രൂപ വീതമുള്ള ഗുണിതങ്ങളുമായിരിക്കും. ......
കോട്ടയം: ‘ജവാന്’ പിന്നാലെ സർക്കാർ നേരിട്ട് വിപണിയിലെത്തിക്കുന്ന പുതിയ മദ്യബ്രാൻഡിന് പേരായി. ‘മലബാർ മിസ്റ്ററി’ എന്നാണ് കേരളത്തിന്റെ സ്വന്തം മദ്യത്തിന്റെ പേര് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ......

ചെന്നൈ: സാംസ്കാരിക വൈവിധ്യങ്ങളുടെ വിവിധങ്ങളായ കലാപരിപാടികളോട് കൂടിഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട് ഷിപ്പ് (ഇസ്കഫ്) 24- മത് ദേശീയ സമ്മേളനത്തിന് ചെന്നൈ എൻ ടി വനമാമലൈ ഹാളിൽ ഉജ്വല തുടക്കമായി.
വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, കൾച്ചറൽ പരിപാടികൾ, ചരിത്ര ഫോട്ടോ പ്രദർശനം നടന്നു.ലോക സമാധാന കൗൺസിൽ പ്രസിഡൻ്റ് പല്ലബ്സെൻ ഗുപ്ത മുഖ്യ പ്രഭാഷണം നടത്തി.ഇസ്കഫ് ചെയർമാൻ ഭാനു ദേബ് ദത്ത അധ്യക്ഷത വഹിച്ചു. പാലസ്തീൻ അംബാസിഡർ അബ്ദുള്ള അബുഷാവേഷ് , നേപ്പാൾ പീസ് ആൻ്റ് സോളിഡാരിറ്റി ഓർഗനൈസേഷൻ പ്രസിഡൻ്റ് സതീഷ് അധികാരി , പ്രമുഖ മാധ്യമ പ്രവർത്തകൻ എൻ റാം , സി പി ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യൻ , ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാധാകൃഷ്ണൻ , സൗമ രാജരത്നം എന്നിവർ പ്രസംഗിച്ചു.
സെമിനാറിൽ കോൺഗ്രസ് മുതിർന്ന നേതാവ് എ ഗോപണ്ണ അധ്യക്ഷത വഹിച്ചു. പൂജ ജി പളനിസാമി , എസ് കരികാലൻ .കെ തമിൾമധു, എസ്.കെ.ശിവ , കെ.ദേശിംഗ് , എസ് കൊട്ടിയപ്പൻ , ടി.ഇന്ദ്രജിത് രത്തൻ ചന്ദ്രശേഖർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെൽവാദ്, പാർലമെൻ്റ് അംഗങ്ങളായ ശശികാന്ത് സെന്തിൽ , കെ സുബ്ബരായൻ എന്നിവർ മുഖ്യാതിഥികളായി.
കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങളിൽ നിന്നുള്ള 400 പ്രതിനിധികളും കലാകാരന്മാരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ......
കൊച്ചി: സംരംഭകത്വവും, നൈപുണ്യ വികസനവും സംബന്ധിച്ച മൂന്ന് ദിവസത്തെ പരിശീലന പരിപാടി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ലേക്ക്സൈഡ് ക്യാമ്പസിൽ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റെ ഡയറക്ടർ ഡോ. മിനി ശേഖരൻ. ......